
ന്യൂഡൽഹി: കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നത് ഹിന്ദു കുടുംബങ്ങൾ ചിന്തിക്കണമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്. ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന് അദ്ദേഹം ആശങ്കയും പങ്കുവച്ചു. ലക്‌നൗവിലെ സരസ്വതി ശിശു മന്ദിരത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹിന്ദുക്കളെ ഒന്നിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നമുക്ക് ഭീഷണിയില്ലെങ്കിലും ജാഗ്രത വേണം. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ഇല്ലാതാക്കുകയും നാടുകടത്തുകയും വേണം. അവർക്ക് തൊഴിലും നൽകാൻ പാടില്ല. ശരാശരി ഫെർട്ടിലിറ്റി നിരക്ക് മൂന്നിൽ താഴെയായ സമൂഹങ്ങൾ ഭാവിയിൽ അപ്രത്യക്ഷമായേക്കാം. അതിനാൽതന്നെ ഹിന്ദു കുടുംബങ്ങളിൽ കുറഞ്ഞത് മൂന്ന് കുട്ടികളുണ്ടാവേണ്ടത് പരിഗണിക്കണം. നവദമ്പതികൾ ഇതിനെക്കുറിച്ച് ബോധവാന്മാരാകണം. വിവാഹത്തിന്റെ ലക്ഷ്യം സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റുക മാത്രമല്ല, സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്നതുകൂടിയാണ്.
ജാതി വിവേചനം സംഘർഷത്തിന് കാരണമാകരുത്. പിന്നാക്ക സമൂഹത്തെയും ഉൾക്കൊണ്ടുകൊണ്ട് അവരെ ഉയർത്തിക്കൊണ്ടുവരണം. ഭാവിയിൽ ഇന്ത്യ ലോകത്തെ നയിക്കും. പലവിധ ആഗോള പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ ഇന്ത്യയുടെ നാഗരിക ധാർമ്മികതയിൽ ഉൾപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്നതോടൊപ്പം, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കാനും, തെറ്റിദ്ധാരണകൾ നീക്കം ചെയ്യാനും, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനും പതിവായി സമൂഹതല യോഗങ്ങൾ സംഘടിപ്പിക്കണം. യുഎസിലെയും ചൈനയിലെയും ചില ഘടകങ്ങൾ ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ജാഗ്രതയും പരസ്‌പര വിശ്വാസവും ഉണ്ടാകേണ്ടതുണ്ട്'- മോഹൻ ഭഗവത് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.