SignIn
Kerala Kaumudi Online
Sunday, 03 May 2026 1.42 PM IST

പ്രവാസികൾക്ക് ആശ്വാസം: വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കുറയും,​ വ്യോമപാത പൂർണമായി തുറന്ന് യുഎഇ

Increase Font Size Decrease Font Size Print Page
flight

അബുദാബി ; പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യു.എ.ഇ. വ്യോമപാത പൂർണമായി തുറന്നതായും താത്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയതായും യു.എ.ഇ ഭരണകൂടം അറിയിച്ചു. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പൂർണ തോതിൽ സർവീസ് നടത്താൻ കഴിയും. ഇറാൻ യുദ്ധത്തെ തുടർന്ന് കുത്തനെ കൂടിയ വിമാന ടിക്കറ്റ് നിരക്ക് കുറയാനും യു.എ.ഇയുടെ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തൽ.

തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ സ്പെഷ്യൽ ഫ്ലൈറ്റുകളായി സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കുൾപ്പെടെ സാധാരണ സർവീസിലേക്ക് വരാനാകും. സീറ്റുകൾ കൂടുകയും നിരക്ക് കുറയുകയും ചെയ്യും. നേരത്തെ യു.എ.ഇ വിമാനക്കമ്പനികൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇന്ത്യൻ വിമാനകമ്പനികൾ സർവീസ് പുനരാരംഭിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. താത്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്. ഇതോടെ ദുബായ് ഉൾപ്പെടെ സാധാരണ നിലയിലേക്ക് മടങ്ങും. കണക്ഷൻ ഫ്ലൈറ്റുകളുടെയും ദീർഘദൂര വിമാനങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകാനും ഇടയാക്കുമെന്നാണ് പ്രതീക്ഷ,​

TAGS: NEWS 360, NATIONAL, NATIONAL NEWS, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.