
ദുബായ് : ഹോർമുസ് കടലിടുക്ക് തുറക്കാത്തതിനെ തുടർന്നുള്ള പ്രതിസന്ധിക്കിടെ നിർണായക പ്രഖ്യാപനവുമായി ഒപെക് പ്സസിലെ ഏഴ് രാജ്യങ്ങൾ. എണ്ണയുത്പാദനം കൂട്ടുമെന്ന് റഷ്യയും സൗദി അറേബ്യയും ഉൾപ്പെടുന്ന രാജ്യങ്ങൾ അറിയിച്ചു. 1,88,000 ബാരൽ ഓരോദിവസവും അധികം ഉത്പാദിപ്പിക്കാനാണ് തീരുമാനം. സൗദിയും റഷ്യയുമാണ് കൂടുതൽ ഉത്പാദിപ്പിക്കുക. അറുപതിനായിരം ബാരൽ വീതമാകും ഇരുരാജ്യങ്ങളും ഉത്പാദനം വർദ്ധിപ്പിക്കുക. യു.എ.ഇ ഒപെക് കൂട്ടായ്മ വിട്ടതിന് ശേഷമുള്ള ആദ്യ യോഗത്തിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. അതേസമയം യു.എ.ഇയും ഉത്പാദനം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ് റഷ്യയുടെയും സൗദിയുടെയും തീരുമാനം. ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് റഷ്യയും സൗദിയും. അതേസമയം അധിക ഉത്പാദനം നിലവിലെ വിലവർദ്ധന തടയുമെന്ന് പ്രതീക്ഷയില്ല. സൗദിയെയും റഷ്യയെയും കൂടാതെ ഇറാക്ക്, കുവൈറ്റ്, കസാഖ്സ്ഥാൻ, അൾജീരിയ, ഒമാൻ എന്നിവയാണ് മറ്റ് രാഷ്ട്രങ്ങൾ. ഒപെക് വിട്ട യു.എ.ഇ അടുത്ത വർഷത്തിനുള്ളിൽ പ്രതിദിന എണ്ണഉത്പാദനം അൻപത് ലക്ഷമാക്കും എന്നാണ പ്രതീക്ഷ. പക്ഷേ ഉത്പാദനം കൂട്ടിയാലും ഹോർമുസ് പ്രതിസന്ധി തീരാതെ ലോകരാജ്യങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല എന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |