വാഗമൺ പൊലീസ് സ്റ്റേഷനിൽ പട്ടാപ്പകൽ നടക്കുന്ന കുറ്റകൃത്യവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണവുമാണ് ഇരട്ട. പൂർണമായും കുറ്റാന്വേഷണ ചിത്രമല്ല. എന്നാൽ ഒാരോ കഥാപാത്രങ്ങളുടെയും ജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട് പ്രേക്ഷകൻ. അവസാനം കുറ്റകൃത്യത്തിന്റെ രഹസ്യം മറനീക്കി പുറത്തുവരുന്നു.
ഡിവൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ട സഹോദരൻ എ.എസ്.െഎ വിനോദ് കുമാർ ഇവരുടെ ജീവിതമാണ് ഇരട്ട എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ പറയുന്നത്. സ്വഭാവംകൊണ്ട് വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന പൊലീസ് സഹോദരന്മാരായി ജോജു ജോർജ് അതിശയപ്പിച്ചു. ജോസഫിനുശേഷം ലഭിച്ച ശക്തമായ പൊലീസ് വേഷമാണ് ജോജുവിന്റേത്. മനസിനെ വേട്ടയാടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. രണ്ട് കഥാപാത്രങ്ങളും തമ്മിൽ കായികമല്ലാതെയുള്ള മുഖാമുഖം ഏറ്റുമുട്ടൽ അത്ഭുതപ്പെടുത്തുന്നതാണ്. ജോജു ജോർജിനുവേണ്ടി കഥാപാത്രത്തെ പാകപ്പെടുത്തുന്നതിൽ തിരക്കഥാകൃത്ത് എന്ന നിലയിലും രോഹിത് എം.ജി. കൃഷ്ണൻ വിജയിച്ചിട്ടുണ്ട്.അഞ്ജലി, അഭിറാം, സാബു, ജയിംസ് ഏല്യാ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, സ്രിന്ധ തുടങ്ങിയ താരങ്ങളെല്ലാവരും കഥാപാത്രത്തോടെ ചേർന്ന് നിൽക്കുന്നു. അമ്മു പാത്തു പാപ്പു പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
നല്ലൊരു ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകി ഇരട്ട വിജയയാത്ര തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |