ന്യൂഡൽഹി : തീവ്രവാദികൾക്കെതിരെ നടപടിയെടുത്ത് ഭീകരവിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാൻ തയ്യാറാകാത്തിടത്തോളം കാലം പാകിസ്ഥാനുമായി ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി,. പാക്കിസ്ഥാന്റെ സമീപനത്തിൽ ഇപ്പോഴും മാറ്റമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഷാങ്ഹായി ഉച്ചകോടിക്കായി കിർഗിസ്ഥാനിൽ എത്തിയ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാകിസ്ഥാനെക്കുറിച്ച് പരാമർശിച്ചത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. കഴിഞ്ഞ ദിവസം അനന്ത്നാഗിൽ നടന്ന ആക്രമണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നു എന്ന് മോദി ചൂണ്ടിക്കാട്ടി.
കിർഗിസ്ഥാൻ പ്രസിഡന്റ് നടത്തുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിരുന്നിൽ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |