ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പ്രമോ സോംഗ് പുറത്തിറക്കി. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ ഗാനം ജാക്ക് സ്റ്റൈൽസ് ആണ് വരികൾ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ വിവിധ രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.
അമ,ലപോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തിസ വിനയ് റായ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മനോജ്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, സംഗീതം ജസ്റ്റിൻ വർഗീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |