ചുവന്ന ചരടിലോ കറുത്ത ചരടിലോ ഓം വചത്ഭൂവേകുമാരായ സത്യായ നിത്യായ ശാശ്വതപദായ സനൽക്കുമാരായ വശ്യ ശക്തി പ്രദായിന്യൈ എന്ന മന്ത്രം 336 പ്രാവശ്യം ജപിച്ച് ചരട് പത്മത്തിൽ വച്ച് പത്നീസമേതനായ സുബ്രഹ്മണ്യ സ്വാമിയെ ആവാഹിച്ച് പൂജിക്കുക. ഉപാസകനായ ഒരു കർമ്മിയെ കൊണ്ട് ഈ ചരട് പൂജിച്ച് തയ്യാറാക്കിക്കണം. 21 ദിവസം വ്രതനിഷ്‌ഠയോടെ ഈ ചരട് ധരിക്കുക. പിന്നീട് ചരട് അഴിച്ച് ഒഴുക്കുള്ള ജലത്തിൽ കളയുക. ഇങ്ങനെ മൂന്ന് പ്രാവശ്യം ചരട് പ്രത്യേകം ജപിച്ച് ധരിക്കുക. അത്ഭുതകരമായ വശ്യശക്തിക്ക് ഈ കർമ്മം ഗുണകരമാണ്. ഗുരുവിൽ നിന്ന് വശ്യമന്ത്രം കരസ്ഥമാക്കുന്നത് കൂടുതൽ ഫലപ്രദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |