തിരുവനന്തപുരം: ഭിന്നശേഷിക്കാരുള്ള എ.പി.എൽ കുടുംബങ്ങൾക്കും വെള്ളം സൗജന്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ബി.പി.എൽ വിഭാഗക്കാർക്കുള്ള സൗജന്യം (പ്രതിമാസം 15,000 ലിറ്റർ) ഇവർക്കും നൽകും. സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ളവർക്കും പഴയ നിരക്കായിരിക്കും. ആർക്കൊക്കെ സൗജന്യം നൽകണമെന്ന് കണ്ടെത്താൻ സമിതിയെ നിയോഗിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |