തിരുവനന്തപുരം: നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി നാഗ്പൂരിലെത്തി അവിടെ മരണപ്പെട്ട കേരളത്തിന്റെ ദേശീയ സൈക്കിൾ പോളോ താരം അമ്പലപ്പുഴ കക്കഴം സ്വദേശിനി നിദ ഫാത്തിമയുടെ (10) കുടുംബത്തിന് മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ ധനസഹായം നൽകുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. നിദയുടെ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. പിതാവ് ഓട്ടോഡ്രൈവറാണ്. നിദയുടെ മൃതദേഹം നാട്ടിലെത്തിക്കാനും ചെലവുകൾക്കുമടക്കം സ്പോർട്സ് കൗൺസിൽ മൂന്നുലക്ഷം രൂപ അടിയന്തരസഹായം അനുവദിച്ചിരുന്നെന്നും എച്ച്.സലാമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |