മാവേലിക്കര: പൊതുവിതരണ മേഖലയിൽ കരാറുകാർ തൊഴിലാളി വിരുദ്ധ നടപടികൾ നടത്തുന്നുവെന്നാരോപിച്ചു ജില്ലാ ലോറി ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് യൂണിയൻ നടത്തിയ പ്രതിഷേധ ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ഹരിദാസൻ നായർ, ഏരിയ സെക്രട്ടറി എസ്.അനിരുദ്ധൻ, കെ.ആർ.ദേവരാജൻ, ഡി.തുളസീദാസ്, കെ.അജയൻ, ആർ.രാധാകൃഷ്ണൻ, കെ.എ.രഘു, എസ്.അമൃതകുമാർ, വി.ഗോപാലകൃഷ്ണൻ, എസ്.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |