SignIn
Kerala Kaumudi Online
Thursday, 19 September 2024 5.27 AM IST

ലിപ്‌ലോക്ക് രംഗങ്ങളുമായി അനിഖ; കൊറിയൻ ആരാധികയായ പെൺകുട്ടിയുടെ കഥയുമായി 'ഓ മെെ ഡാർലിംഗ്', ട്രെയിലർ പുറത്ത്

Increase Font Size Decrease Font Size Print Page

oh-my-darling

ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും ഇപ്പോൾ തെലുങ്കിലും പ്രേക്ഷകരുടെ മനംകവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. താരം മലയാളത്തിൽ നായികയായി എത്തുന്ന ആദ്യ സിനിമയാണ് 'ഓ മെെ ഡാർലിംഗ്'. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

കൊറിയൻ ആരാധികയായ പെൺകുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ഒരു ന്യൂജനറേഷൻ ചിത്രമാണിത്. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. 'അനുഗ്രഹീതൻ ആന്റണി', 'ജോ ആന്റ് ജോ'എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധയനായ മെൽവി ജി ബാബുവാണ് നായകൻ. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ.

മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമ പ്രസാദ്, ഡെയ്ൻ ഡേവിസ്, സോഹൻ സീനുലാൽ എന്നിവരാണ് മറ്റു താരങ്ങൾ. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OH MY DARLING, ANIKHA, MOVIE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.