തിരുവനന്തപുരം: ബഡ്ജറ്റിലെ നികുതി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ എം.എൽ.എമാർ തിങ്കളാഴ്ച ആരംഭിച്ച സത്യഗ്രഹം തുടരുന്നു. ഇടവേളയ്ക്കായി സഭാ സമ്മേളനം ഇന്ന് പിരിയും. 27നേ പുനരാരംഭിക്കൂ. അതിനാൽ തുടർസമരം എങ്ങനെ വേണമെന്ന് യു.ഡി.എഫ് നേതാക്കൾ ഇന്നുതന്നെ കൂടിയാലോചിച്ച് തീരുമാനമെടുക്കും. സമരം പുറത്തേക്ക് വ്യാപിപ്പിക്കാനാണ് സാദ്ധ്യത. കോൺഗ്രസ് എം.എൽ.എമാരായ ഷാഫിപറമ്പിൽ, സി.ആർ.മഹേഷ്, മാത്യുകുഴൽനാടൻ, ലീഗ് അംഗം നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രമിരിക്കുന്നത്.
നിരക്ക് കുറയ്ക്കണമെന്ന്
സർവെ ഫലം
ബഡ്ജറ്റിൽ വർദ്ധിപ്പിച്ച നികുതി വർദ്ധനയെല്ലാം പിൻവലിക്കണമെന്ന് ഡിജിറ്റൽ സർവെ ഫലം. നിയമസഭാ കവാടത്തിൽ സത്യഗ്രഹമിരിക്കുന്ന എം.എൽ.എമാർ നടത്തിയ ഡിജിറ്റൽ സർവെയിൽ 30,000 ത്തോളം പേരാണ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |