തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തിനടുത്ത് പണി നടക്കുന്ന സ്ഥലത്ത് പണിക്കാർ വലിയ ഒരു മൂർഖൻ പാമ്പിനെ കണ്ടു. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. അടുക്കിവച്ചിരുന്ന ഇന്റർ ലോക്ക് എടുക്കുന്ന സമയത്താണ് പാമ്പിനെ കണ്ടത്. അത് വീണ്ടും ഇന്റർ ലോക്കിന്റെ അടിയിലേക്ക് കയറി . സ്ഥലത്ത് എത്തിയ വാവ സുരേഷ് തെരച്ചിൽ ആരംഭിച്ചു. പടം പൊഴിക്കാറായ വലിയ മൂർഖൻ പാമ്പിനെ കിട്ടി.
ഇതിനിടയിൽ അടുത്ത കോൾ എത്തി. തിരുവല്ലത്തിനടുത്ത് തന്നെയുള്ള ഒരു വീടിന്റെ മുന്നിൽ വളർത്തു നായയെ മൂർഖൻ പാമ്പ് കടിച്ചു കൊന്നു. കാണുക പണിക്കാർ കണ്ട വലിയ മൂർഖൻ പാമ്പിനെയും, നായയെ കൊന്ന മൂർഖൻ പാമ്പിനെയും പിടികൂടുന്ന വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |