മുടിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ഇന്ന് മുടി സംരക്ഷണത്തിന് നാം പല തരത്തിലുള്ള കെമിക്കൽ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അതിൽ ഒന്നാണ് ഷാംപൂ. ഇവ മുടിയ്ക്ക് ഗുണത്തിലേറെ ദോഷമാണ് വരുത്തുന്നത്. ഇതിനുള്ള പരിഹാരമായി ചെയ്യാവുന്ന ഒന്നാണ് തേങ്ങാപ്പാൽ ഷാംപൂ. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഷാംപൂവാണിത്. തേങ്ങാപ്പാലും നാരങ്ങാനീരും മാത്രമാണ് ഇതിന് വേണ്ടത്. ഇവ രണ്ടും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുടി കൊഴിച്ചിൽ നിർത്താനും നല്ല മുടി വളരാനും ഇത് സഹായിക്കുന്നു.
ആവശ്യമായ സാധനങ്ങൾ
1. തേങ്ങാപ്പാൽ
2.നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം
തേങ്ങാപ്പാൽ മൂന്ന് ടീസ്പൂൺ എടുക്കുക. അതിൽ രണ്ട് ടീസ്പൂൺ നാരങ്ങനീര് ചേർത്ത് നല്ലത് പോലെ കലർത്തുക (മുടിയുടെ ആവശ്യത്തിന് അനുസരിച്ചെടുക്കാം). ശേഷം ആറ് മണിക്കൂർ അത് ഫ്രിഡ്ജിൽ വയ്ക്കുക. പിന്നീട് ഇത് പുറത്തെടുത്ത് തണുപ്പുമാറുമ്പോൾ ശിരോചർമത്തിലും മുടിയിലുമെല്ലാം തേച്ചു പിടിപ്പിക്കുക. ഇത് അരമണിക്കൂറോ ഒരു മണിക്കൂറോ തലയിൽ വയ്ക്കുക. എന്നിട്ട് കഴുകിക്കളയാം. മുടിയുടെ കൊഴിച്ചിൽ നിർത്താൻ ഇത് വളരെ നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |