SignIn
Kerala Kaumudi Online
Friday, 19 April 2024 11.55 PM IST

ആഭ്യന്തര സഞ്ചാരികളുടെ വരവ്: കേരളം സർവകാല റെക്കാർഡിൽ

tourist

തിരുവനന്തപുരം: കഴിഞ്ഞ വർഷം 1.88കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം,ഇടുക്കി,തൃശൂർ,വയനാട് എന്നിവയാണ് മുന്നിലുള്ള മറ്റുജില്ലകൾ. കൊവിഡിന് മുമ്പ് ഒരു വർഷക്കാലയളവിൽ കേരളത്തിലേക്കെത്തിയ പരമാവധി ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022ൽ ഇത് 1,88,67,414 ആയി ഉയർന്നു. 2.63ശതമാനം വളർച്ചയാണ് നേടിയത്.ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകൾ സർവകാല റെക്കാർഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട,ഇടുക്കി,വയനാട്,ആലപ്പുഴ,മലപ്പുറം,തിരുവനന്തപുരം ജില്ലകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURIST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.