SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.39 PM IST

പി കെ റോസിക്ക് ആദരം,​ മലയാള സിനിമയുടെ ആദ്യ നായികയുടെ 120ാം ജന്മവാർഷികത്തിൽ പ്രത്യേക ഡൂഡിലുമായി ഗൂഗിൾ

gg

മലയാള സിനിമയുടെ ആദ്യ നായിക പി,​കെ. റോസിയുടെ 120-ാം ജന്മവാർഷികദിനത്തിൽ ആദരമർപ്പിച്ച് പ്രത്യേക ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. മലയാളിയും മലയാള സിനിമയും അവഗണിക്കുമ്പോഴാണ് ഗൂഗിൾ പി.കെ . റോസിയുടെ ഡൂഡിൽ പുറത്തിറക്കിയത്. 1903ൽ പെബ്രുവരി 10ന് തിരുവനന്തപുരത്താണ് രാജമ്മ എന്ന പി.കെ.റോസിയുടെ ജനനം. മാറ്റിനിറുത്തപ്പെടുത്തിരുന്ന ഒരു ജനസമൂഹത്തിൽ നിന്ന് സിനിമയിൽ അഭിനയിക്കാൻ മുന്നോട്ട് വന്ന കലാകാരിയായിരുന്നു പി.കെ.റോസി.


ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാള സിനിമാചരിത്രത്തിലെ ആദ്യ നായികയായ ദളിത് ക്രിസ്ത്യൻ വനിത കൂടിയാണ് റോസി. ചിത്രത്തിന്റെ രചന. സംവിധാനം,​ നിർമ്മാണം എന്നിവ നിർവഹിച്ചതും നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ഡാനിയേൽ ആയിരുന്നു.

1928ാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 1930 നവംബർ ഏഴിന് വിഗതകുമാരൻ തിരുവനന്തപുരത്തെ കാപ്പിറ്റോൾ തിയേറ്ററിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. സിനിമയിൽ സരോജിനി എന്ന നായികാ കഥാപാത്രത്തെയാണ് പി.കെ.റോസി അവതരിപ്പിച്ചത്. സിനിമയിലെ സവർണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താൽ നായിക സ്ക്രീനിൽ കടന്നുവരുമ്പോഴൊക്കെ കാണികൾ കൂവിയും ചെരുപ്പെറിഞ്ഞുമാണ് പ്രതികരിച്ചത്.

സിനിമ പ്രദർശിപ്പിച്ച സ്‌ക്രീൻ കുത്തിക്കീറുക വരെ ചെയ്തു. തിരുവനന്തപുരം ചാലക്കമ്പോളത്തിൽ വച്ച് റോസിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത സംഭവവും ഉണ്ടായി. റോസിയുടെ കുടിൽ തീവെച്ച് നശിപ്പിക്കുകയും അവരെ ഭ്രഷ്ട് കല്പിച്ച് നാടുകടത്തുകയും ചെയ്തു.

അന്നത്തെ ജന്മികളിൽ നിന്ന് ഓടി രക്ഷപ്പെട്ട റോസി തിരുവനന്തപുരം നാഗർകോവിൽ റോഡിൽ കരമനയാറിന് സമീപമെത്തിപ്പോൾ അതുവഴി വന്ന തമിഴ്നാട്ടുകാരനായ ലോറിഡ്രൈവർ കേശവപിള്ള വണ്ടി നിർത്തി റോസിയെ വണ്ടിയിൽ കയറ്റി തമിഴ്നാട്ടിലേക്കു കൊണ്ടു പോയി, റോസിയിൽ നിന്നും വിവരം മനസ്സിലാക്കിയ കേശവപിള്ള റോസിയെ പിന്നീട് വിവാഹം കഴിച്ചു,രാജമ്മാൾ എന്ന തമിഴ് പേർ സ്വീകരിച്ചു. എന്നും, നാഗർകോവിലിലെ ഓട്ടുപുരത്തെരുവിൽ അവർ ഭർത്താവുമൊന്നിച്ച് കുറേക്കാലം കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PK ROSI, DOODLE, GOOGLE DOODLE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.