നടി വിൻസി അലോഷ്യസിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ഷെെൻ ടോം ചാക്കോ. വിവാദങ്ങൾ അവസാനിക്കുന്നുെന്ന് വിൻസി അലോഷ്യസ്.സൂത്രവാക്യം സിനിമയുടെ പ്രസ് മീറ്റിൽ ഒരുമിച്ചെത്തി ഷൈനും വിൻസിയും പ്രതികരിക്കുകയായിരുന്നു. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു . ഒന്നും മനപൂർവ്വം ചെയ്തതല്ലെന്നും പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനിപ്പിച്ചതിൽ ദുഃഖമുണ്ടെന്നും വിൻസി വ്യക്തമാക്കി. വിവാദങ്ങൾക്ക് ശേഷം ഷൈൻ ടോമും വിൻസി അലോഷ്യസും ഒരുമിച്ച് പങ്കെടുത്ത ആദ്യ പരിപാടിയാണ്. .പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തെന്നും ഇരുവരും മാധ്യമങ്ങളോടും വ്യക്തമാക്കി.സൂത്രവാക്യം സിനിമയുടെ സെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോയിൽനിന്ന് മോശം അനുഭവമുണ്ടായി എന്ന് വിൻസി നേരത്തേ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിൻസി ഫിലിം ചേംബറിന് പരാതി നൽകുകയും ചെയ്തിരുന്നു. അതേസമയം, ജൂലായ് 11 ന് സൂത്രവാക്യം റിലീസ് ചെയ്യും. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഷെെന്‍ ടോം ചാക്കോ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |