SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.31 PM IST

മ​മ്മൂ​ട്ടി​ ഇ​നി ഡി​നോ​ ​ചി​ത്ര​ത്തിൽ

ചിത്രീകരണം ഏപ്രിലിൽ

ss

നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.വൻതാരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്.കുറുപ്പ്, റോഷാക്ക്, കിംഗ് ഒഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നിമിഷ് രവി ആണ് കാമറ. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ് നിർമ്മാണം. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും ആണ് തിയേറ്റർ ഒഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം. മാർച്ച് ആദ്യം മുണ്ടക്കയത്ത് ചിത്രീകരണം ആരംഭിക്കും. അതേസമയം റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് രണ്ടാം വാരം വരെ ഉണ്ടാകും. കൊച്ചിയിലും ചിത്രീകരണം ഉണ്ടാകും. കണ്ണൂർ സ്ക്വാഡ് പൂർത്തിയാക്കിയശേഷം മമ്മൂട്ടി ഡിനോയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് കണ്ണൂർ സ്ക്വാഡ് നിർമ്മിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.