തിരുവനന്തപുരം:പെരിയ ഇരട്ടകൊലക്കേസിൽ പ്രതിയായിരുന്ന സി.പി.എം നേതാവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു.
മുൻ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ രാജൻ പെരിയ, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് ടി. രാമകൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ് പി.പ്രമോദ് കുമാർ എന്നിവർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് പാർട്ടിയിൽ തിരിച്ചെടുത്തതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ജൂണിൽ പുറത്താക്കിയത്. 2019 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |