തിരുവനന്തപുരം: സർക്കാർ രംഗത്തെ ഐ.ടി സംരംഭങ്ങൾക്ക് നൽകുന്ന ടെക്‌നോളജി സഭ ദേശീയ പുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന് ലഭിച്ചു. കൈറ്റിന്റെ ഇ- ക്യൂബ് ഇംഗ്ലീഷ് പദ്ധതിക്കാണ് ഓപ്പൺ സോർസ് വിഭാഗത്തിൽ സമ്മാനം ലഭിച്ചത്. കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് പുരസ്കാരം ഏറ്റുവാങ്ങി.
ഇന്റർനെറ്റില്ലാതെ സ്‌കൂളിലെ ലാപ്‌ടോപ് വഴി പ്രവർത്തിപ്പിക്കാവുന്ന സ്വതന്ത്ര്യ സോഫ്ട്‌വെയർ ഇ- ക്യൂബ് വികസിപ്പിച്ചു. ഇതിനായി സംസ്ഥാനത്തെ 66,000 അദ്ധ്യാപകർ പരിശീലനം നേടിയിട്ടുണ്ട്. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഒരു കോടി രൂപയുടെ 'ഫോസ് ഫോർ ഗവ് " ഇന്നവേഷൻ ചലഞ്ചിലും ഇ- ക്യൂബ് പദ്ധതി ഫൈനലിസ്റ്റ് ആയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ നേട്ടത്തിൽ പങ്കാളികളായവരെയെല്ലാം മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |