കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതുതായി അംഗീകാരം ലഭിച്ച ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് www.sgou.ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഈ മാസം 31 ആണ് അവസാന തിയതി.
നാല് ബി.എ, രണ്ട് എം.എ പ്രോഗ്രാമുകളുമാണ് രണ്ടാം ഘട്ടത്തിലുള്ളത്. ബി.എ എക്ണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളോജി, എം.എ ഹിസ്റ്ററി, സോഷ്യോളോജി എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായേ ഫീസ് അടക്കാനാകൂ. അപേക്ഷ സമർപ്പിച്ച് കഴിയുമ്പോൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പ്രാദേശിക കേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിലുണ്ടാകും. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിലുണ്ട്.
അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അഥവാ മറ്റു ഐ.ഡിയുടെ ഒറിജിനലും പകർപ്പും ഒറിജിനൽ ടി.സി എന്നിവ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തിൽ പരിശോധനയ്ക്കായി സമർപ്പിക്കണം. ടി.സി ഒഴികെയുള്ള രേഖകൾ ഓഫീസിൽ വാങ്ങി വയ്ക്കില്ല. 50 വയസിന് മുകളിലുള്ളവർക്ക് ടി.സി നിർബന്ധമല്ല.
നേരിട്ട് 20 ക്ളാസുകൾ
പഠിതാക്കൾക്ക് ഒരു സെമസ്റ്ററിൽ ഇരുപതോളം ക്ലാസുകൾ നേരിട്ട് ലഭിക്കും. ബിരുദ പഠനത്തിന് ആറ് സെമസ്റ്ററും (3വർഷം) ബിരുദാനന്തര പഠനത്തിന് നാല് സെമസ്റ്ററും (2വർഷം) ഉണ്ട്. പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല. സർവകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും അവയ്ക്ക് കീഴിൽ 14 ലേണർ സെന്ററുകളുമുണ്ട്. വെബ്സൈറ്റിലുള്ള പ്രോസ്‌പെക്ടസിൽ കോഴ്സുകളുടെ ഫീസ് ഘടന അറിയാം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമുണ്ട്.
info@sgou.ac.in/ helpdesk@sgou.ac.in എന്ന ഇ - മെയിൽ വിലാസത്തിൽ വിദ്യാർത്ഥികൾക്ക് സംശയനിവാരണം നടത്താം. ഫോൺ: 9188909901,9188909902. അഡ്മിഷൻ സാങ്കേതിക സഹായത്തിന്: 9188909903.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |