കാഴ്ച കനിഞ്ഞില്ലെങ്കിലും ബാലനും ഗീതയ്‌ക്കും ഉള്ളിൽ അടങ്ങാത്ത ഒരു മോഹമുണ്ട്. അഞ്ചു വയസുകാരിയായ മകൾക്കൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങണം. ആ സ്വപ്നസാഫല്യത്തിനായി അവർ മുട്ടാത്ത വാതിലുകളില്ല. നിരാശയായിരുന്നു ഫലം. ഒടുവിൽ ലൈഫ് പദ്ധതിയിൽ പ്രതീക്ഷയർപ്പിക്കുകയാണീ കുടുംബം. കോട്ടയം നഗരസഭയ്ക്ക് മുന്നിൽ ലോട്ടറി വിറ്റാണ് ബാലനും ഗീതയും ജീവിക്കുന്നത്. ഒപ്പം അഞ്ചു വയസുകാരി മകൾ മനീഷയുമുണ്ടാകും. മാസം 3500 - 4000 രൂപയാണ് വീട് വാടക. പിന്നെ മിച്ചമൊന്നുമുണ്ടാകാറില്ല. ദിവസവും രണ്ടര കിലോമീറ്റർ യാത്ര ചെയ്താണ് നഗരത്തിലെത്തുന്നത്. സാമ്പത്തികമില്ലാത്തതിനാൽ ബമ്പർ ലോട്ടറി എടുക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |