തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ കത്രികയല്ലെന്നാണ് രണ്ടാമത്തെ വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയത്. താമരശ്ശേരിയിലെ ആശുപത്രിയിലും യുവതിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. കത്രികയുടെ കാലപ്പഴക്കം കണ്ടെത്താൻ ഫോറൻസിക് വകുപ്പിന്റെ സഹായം തേടിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്രിക എവിടെ നിന്നാണെന്ന് കണ്ടെത്തും. വിഷയം തള്ളിക്കളഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |