തിരുവനന്തപുരം: പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ ഇൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്നുമുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് 6 മുതൽ 7.30വരെ പത്താം ക്ലാസ് ഫിസിക്സും നാളെ രാവിലെ 10 മുതൽ 5 വരെ സോഷ്യൽ സയൻസ്, ബയോളജി, കെമിസ്ട്രി, ഗണിതം വിഷയങ്ങളുടെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സെഷൻ. വൈകിട്ട് 6 മുതൽ 7.30 വരെ പ്ലസ് ടു ഗണിതം. ആറിന് ഉച്ചയ്ക്ക് 12 മുതൽ പത്താം ക്ലാസ് ഇംഗ്ലീഷും ഹിന്ദിയും. വൈകിട്ട് 4 മുതൽ 7.30 വരെ പ്ലസ് ടു ഇക്കണോമിക്സ്, ഫിസിക്സ്. എട്ടിന് രാവിലെ 10ന് എസ്.എസ്.എൽ.സി മലയാളം. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7.30 വരെ പ്ലസ് ടു ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം. ഒൻപതിന് രാവിലെ 10 മുതൽ രാത്രി 7.30 വരെ പ്ലസ് ടു ഹിസ്റ്ററി, അക്കൗണ്ടൻസി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്. പത്തിന് രാവിലെ 10 മുതൽ 11.30 വരെ പ്ലസ്ടു ഹിന്ദി. ലൈവ് ഫോൺ ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877. പത്ത്, പ്ലസ് ടു റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |