പത്തനംതിട്ട : ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ തസ്തികയുടെ ഫെബ്രുവരി 15ന് നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 10ന് തിരുവനന്തപുരം വെളളയമ്പലത്തുളള ജിമ്മി ജോർജ് സ്‌പോർട്‌സ് ഹബ് സ്വിമ്മിംഗ് പൂളിൽ നീന്തൽ പരീക്ഷ നടത്തും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രൊഫൈൽ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് എന്നിവ നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രൊഫൈൽ പരിശോധിക്കുക. ഫോൺ: 0468 2222665.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |