SignIn
Kerala Kaumudi Online
Saturday, 20 April 2024 4.38 AM IST

സ്ത്രീശാക്തീകരണ പദ്ധതികൾ ഊർജ്ജസ്വലമാക്കും: മുഖ്യമന്ത്രി

womens-day

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമായി നടത്തിവരുന്ന പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമായി സർക്കാർ കൊണ്ടുപോകുമെന്ന് അന്താരാഷ്ട്ര വനിതാദിനത്തിലെ ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുൾക്കൊള്ളുന്ന സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് പകരുകയുമാണ് വനിതാദിനത്തിൽ പ്രധാനം.' ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാദ്ധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം.
വനിതാ ദിനത്തിന്റെ സന്ദേശമേറ്റെടുത്ത് ഡിജിറ്റൽ പാഠശാല പദ്ധതിയ്ക്ക് സർക്കാർ തുടക്കം കുറിക്കുകയാണ്. വനിതകളെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനിത ശിശുവികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി നടപ്പാക്കുന്ന പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുടെ വിജയത്തിന് നാടിന്റെയാകെ പിന്തുണ അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMENDAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.