
തിരുവനന്തപുരം:ബ്രഹ്മപുരം തീപിടുത്തത്തിൽ സഹായിക്കാൻ വേണ്ടി തിരുവനന്തപുരം ഫയർഫോഴ്സ് ഡിവിഷനിൽ നിന്ന് 100 പേരടങ്ങുന്ന സംഘം എറണാകുളത്ത് എത്തി.തിരുവനന്തപുരം ,കൊല്ലം എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ. നാല് ഫയർ ഓഫീസർമാരും സംഘത്തിലുണ്ട്.അവിടേയ്ക്ക് വേണ്ട ഫയർ ഓസുകൾ,ജാക്കറ്റുകൾ മറ്റും ഉപകരണങ്ങൾ എന്നിവയും സംഘം ഇവിടെ നിന്ന് കൊണ്ടു പോയി.എന്നാൽ ഫയർഎൻജിൻ വാങ്ങനങ്ങൾ കൊണ്ടു പോയിട്ടില്ല.ഈ സംഘം കൂടിയെത്തിയാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ അവിടെ തീ അണയ്ക്കലിന് ഏർപ്പെട്ടിരിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |