തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ പരാജയപ്പെടുമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഡയസിന് മുന്നിൽ പ്രതിഷേധിക്കുന്നവരെ ജനം കാണുന്നുണ്ടെന്നും മുഖം മറച്ച് ബാനർ ഉയർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഷാഫി പറമ്പിലിനെ കൂടാതെ ചാലക്കുടി എം എൽ എ സനീഷ് ജോസഫിനെയും റോജി എം ജോണിനോടും പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും സ്പീക്കർ ചോദിച്ചു. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ സ്പീക്കറെ മറയ്‌ക്കുന്ന തരത്തിൽ ബാനറുകൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതാണ് ഷംസീറിനെ പ്രകോപിപ്പിച്ചത്. ബാനർ പിടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |