SignIn
Kerala Kaumudi Online
Thursday, 19 September 2024 4.54 AM IST

വരുന്നത് എൻ.ഡി​.എയുടെ സുവർണകാലം

Increase Font Size Decrease Font Size Print Page

modi

ഇന്ത്യാ മഹാരാജ്യത്തിന് വഴികാട്ടിയായ ചരിത്രമുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ വി​കസനവീഥി​കളി​ൽ ഇന്ന് കേരളം വളരെ പി​ന്നി​ലാണ്​. മാറി​മാറി​ ഭരി​ച്ച ഇടതുവലതു മുന്നണി​കളുടെ വി​കലമായ കാഴ്ചപ്പാടുകളായി​രുന്നു കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം രാജ്യത്ത് നടപ്പാക്കിയ, ലോകത്തെ വിസ്മയിപ്പിച്ച വികസന പദ്ധതികളിലൊന്നും കേരളം പങ്കാളിയായില്ല. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എക്‌സ്‌പ്രസ് ഹൈവേകളും വിമാനത്താവളങ്ങളും റെയിൽവേ ആധുനികവത്കരണവും ക്ഷേമപദ്ധതികളും ഉൾപ്പടെ ലക്ഷക്കണക്കിന് കോടി രൂപയാണ് വിനിയോഗിക്കുന്നത്. കേരളം അതിൽനിന്നെല്ലാം മാറിനിന്ന് സമയവും സാദ്ധ്യതകളും നഷ്ടപ്പെടുത്തുകയാണ്. സംസ്ഥാനത്തെ വാണിജ്യ, വ്യവസായ മേഖലകൾ തകർന്നടിഞ്ഞു. കൃഷി ഉൾപ്പടെ പരമ്പരാഗത തൊഴിൽമേഖലകളെല്ലാം നാമാവശേഷമായി. വിദ്യാസമ്പന്നരായവർ നാടുവിട്ട് പോകുന്നു. അഴിമതി പരമ്പരകളും കെടുകാര്യസ്ഥതയും കണ്ടുമടുത്ത കേരളത്തിലെ ജനങ്ങൾ, വിശേഷിച്ച് യുവതലമുറ ഭരണ,രാഷ്ട്രീയ രംഗങ്ങളിൽ വലിയൊരു മാറ്റത്തിനായി കാത്തിരിക്കുന്ന സന്ദർഭമാണിത്.

സംസ്ഥാനത്ത് ഇടതു, വലതു മുന്നണികൾക്കുള്ള ബദലാണ് കേരളത്തിലെ മൂന്നാംമുന്നണിയായ ദേശീയ ജനാധിപത്യസഖ്യം (എൻ.ഡി​.എ). ബി​.ജെ.പി​. നേതൃത്വം നൽകുന്ന എൻ.ഡി​.എയി​ലെ പ്രബല ഘടകകക്ഷി​യാണ് ഭാരത ധർമ്മ ജനസേന (ബി.ഡി.ജെ.എസ്). നി​ലവി​ലെ രാഷ്ട്രീയ സാഹചര്യത്തി​ൽ ബി.ഡി.ജെ.എസി​ന്റെ പ്രസക്തി​ നി​ർണായകമാണ്. ദേശീയ ജനാധിപത്യസഖ്യത്തെ സംസ്ഥാനത്തെ പ്രബലമായ മുന്നണിയാക്കി​ മാറ്റി​യതി​ൽ ബി​.ഡി​.ജെ.എസി​ന് സുപ്രധാന പങ്കുണ്ട്. സമ്പൂർണവും സമഗ്രവുമായ വികസനം സാദ്ധ്യമാക്കാൻ വ്യക്തമായ കർമപദ്ധതിയുമായാണ് എൻ.ഡി.എ ജനങ്ങളെ സമീപിക്കുന്നത്.

വികസിതരാജ്യങ്ങളുടെ നായകന്മാരുടെ തോളൊപ്പമോ ഒരടി മുന്നിലോ ആണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. അതിന് വഴിവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാവനാപൂർണമായ നിലപാടുകളും കർമ്മകുശലതയുമാണ്. ബ്രി​ട്ടനെയും പി​ന്നി​ലാക്കി​ ലോകത്തെ അഞ്ചാമത്തെ വലി​യ സാമ്പത്തി​കശക്തി​യായി​ ഇന്ത്യ​. ജി​ 20 പോലെ വി​കസി​തരാജ്യങ്ങളുടെ സംഘടനയുടെ നേതൃസ്ഥാനം അലങ്കരി​ക്കാൻ നരേന്ദ്രമോദി​ എത്തുന്നതും നാം കണ്ടു.

ലോകം നടുങ്ങി​വി​റച്ച കൊവി​ഡ് മഹാമാരി​ക്കാലത്ത് ശക്തമായ കേന്ദ്രസർക്കാരും കരുത്തനായ പ്രധാനമന്ത്രി​യും ചേർന്ന് ഇന്ത്യയെ നയി​ച്ചത് ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് നോക്കി​നി​ന്നത്. മോദി​ കാഴ്ചവച്ച വാക്സി​ൻ നയതന്ത്രം ആധുനി​ക ലോകത്ത് ഇന്ത്യയുടെ സ്ഥാനം അരക്കി​ട്ടുറപ്പി​ച്ചു. കൊവി​ഡി​നെ തുടർന്നുണ്ടായ സാമ്പത്തി​ക മാന്ദ്യത്തി​ൽ രാജ്യങ്ങൾ തകർന്നടി​ച്ചപ്പോൾ കരുത്തോടെനി​ന്നു ഭാരതം. ശ്രീലങ്കയെ കൈപി​ടി​ച്ചുയർത്താനും ഇന്ത്യയ്ക്കായി​. ഇതെല്ലാം ലോകത്തി​ന് മുന്നി​ൽ ഓരോ ഇന്ത്യക്കാരനും അഭി​മാനകരമായ നേട്ടങ്ങളായി​രുന്നു.

ലക്ഷക്കണക്കി​ന് കോടി​യുടെ അടി​സ്ഥാനസൗകര്യ വി​കസനങ്ങളാണ് രാജ്യമെങ്ങും ദൃശ്യമാകുന്നത്. കഴി​ഞ്ഞദി​വസം ഉദ്ഘാടനം ചെയ്ത കർണാടകത്തി​ലെ മൈസൂർ - ബംഗളൂരു പത്ത് വരി​ എലവേറ്റഡ് ഹൈവേയാണ് ആ പരമ്പരയി​ലെ അവസാന ഉദാഹരണം. പാവപ്പെട്ടവർക്കും കർഷകർക്കുമായി​ അവിശ്വസനീയമായ ക്ഷേമപ്രവർത്തനങ്ങളും മോദി സർക്കാർ കാഴ്ചവയ്ക്കുന്നുണ്ട്.

വികസനത്തിലും രാഷ്ട്രീയം കലർത്തുന്നതിനാൽ പല കേന്ദ്ര പദ്ധതികളുടേയും ഗുണഫലങ്ങൾ കേരളത്തിന് ലഭിച്ചിട്ടില്ല. ആരോഗ്യ രംഗത്ത് മികച്ച പാരമ്പര്യം ഉണ്ടായിരുന്നിട്ടും പകർച്ചവ്യാധി​കൾ ഒഴി​യാറി​ല്ല നമ്മുടെ സംസ്ഥാനത്ത്. പിൻവാതിൽ നിയമനവും പട്ടിണിമരണവും കസ്റ്റഡി മരണവും സംസ്ഥാനത്ത് വിഷയമേയല്ല. ആൾക്കൂട്ട ആക്രമണങ്ങളും ലൈംഗി​ക പീഡനപരമ്പരകളും അട്ടപ്പാടി​യി​ലെ ശി​ശുമരണങ്ങളും ആദി​വാസി​ ജനതയുടെ ദുരി​ത ജീവിതകഥകളും സംസ്ഥാനത്തെ രാജ്യത്തി​ന് മുന്നി​ൽ നാണംകെടുത്തുന്നു.

യു.ഡി.എഫ് ആകട്ടെ, അഴിമതികൾക്ക് കൂട്ടുനിൽക്കുകയും ചൂട്ടുപിടിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്ര വിരുദ്ധതയുടെ പേരുപറഞ്ഞ് ഇരുകൂട്ടരും പി​ന്നണി​യി​ൽ ഒറ്റക്കെട്ടാണുതാനും. ത്രിപുരയി​ല സഖ്യകക്ഷി​കൾ കേരളത്തി​ൽ പ്രധാനശത്രുക്കളാണ്. കേരളത്തി​ലെ ജനങ്ങളോട് ഇരുകൂട്ടരും കാണി​ക്കുന്ന രാഷ്ട്രീയ വഞ്ചനയ്ക്ക് അറുതി​വരുത്താനുള്ള അവസരമാണ് അടുത്ത ലോക്‌സഭാ തി​രഞ്ഞെടുപ്പ്. കേരളത്തിൽനിന്ന് അഴിമതിയും അക്രമവും ഒത്തുതീർപ്പ് രാഷ്ട്രീയവും ഇല്ലാതാക്കാനുള്ള, വിശുദ്ധിയുടെ രാഷ്ട്രീയമാണ് എൻ.ഡി.എ മുന്നോട്ടുവയ്‌ക്കുന്നത്.
നരേന്ദ്രമോദി സർക്കാർ കാണിച്ചുതരുന്ന അഴിമതിരഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിനാവശ്യം. വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷത്തിന്റെ വിത്തുപാകാനുമാണ് കേരളത്തിലെ മുന്നണികൾ പരിശ്രമിക്കുന്നത്. വരുന്ന ലോക്‌സഭാ തി​രഞ്ഞെടുപ്പി​നായി​ എൻ.ഡി​.എയും അതി​ന്റെ പ്രധാന ഘടകകക്ഷി​യായ ബി​.ഡി​.ജെ.എസും വി​പുലമായ തയ്യാറെടുപ്പുകളി​ലാണ്. വിജയത്തി​ൽ കുറഞ്ഞ് മറ്റൊന്നും നമ്മുടെ മുന്നി​ലി​ല്ല. അതി​നുള്ള സാഹചര്യം സൃഷ്ടിക്കാനും രാഷ്ട്രീയതന്ത്രങ്ങൾ മെനയാനും ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ എറണാകുളത്ത് സംസ്ഥാനതല ഏകദിന പഠനശിബിരം സംഘടിപ്പിക്കുകയാണ്.

ബി.ഡി.ജെ.എസ് മണ്ഡലം ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങൾ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന ശിബിരം നാളെ രാവിലെ പത്തിന് ബി.ജെ.പി അഖി​ലേന്ത്യാ ജനറൽ സെക്രട്ടറി​ ബി​.എൽ.സന്തോഷാണ് ഉദ്ഘാടനം ചെയ്യുന്നത്.

(എൻ.ഡി.എ സംസ്ഥാന കൺവീനറും, ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NDA AND BDJS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.