സുധീർ കരമന, മീര നായർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിയാട്ടം'.അണിയറപ്രവർത്തകർ കൗമുദി മൂവീസിലൂടെ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
'നമ്മുടെ സംവിധായകൻ സന്തോഷേട്ടൻ പണ്ട് പുലിവേഷമൊക്കെ കെട്ടിയിട്ടുണ്ട്. പുലികളിയെ കലാരൂപമൊന്നുമായി ആരും കണക്കാക്കാറില്ല. ഘോഷയാത്രയ്ക്ക് വേണ്ടിയുള്ള പ്രോപ്പർട്ടി പോലെയേ കണ്ടിട്ടുള്ളൂ. പുലികളി വച്ച് ഒരു സിനിമ ചെയ്യണമെന്നായിരുന്നു. പുലി ജോസ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഭാര്യ, കുടുംബം ഇതൊക്കെ കൊണ്ടുവന്ന് ജീവിതം പറയുന്ന ചിത്രമാണ്.'- അണിയറപ്രവർത്തകർ പറഞ്ഞു.
'പുലിക്കളി എന്ന് പറയുന്നത് മലയാളികൾക്ക് ഒത്തിരി ഇഷ്ടമാണ്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ അതിനകത്ത് നല്ല പാട്ടുണ്ട്. റഫീഖ് അഹമ്മദ് എഴുതിയിരിക്കുന്ന പാട്ട്. വിനീഷ് മണിയാണ് മ്യൂസിക്. മഞ്ജരി പാടിയിരിക്കുന്നു. അത്ര നല്ല പാട്ടാണ്. കൂടാതെ കലാമൂല്യവും കച്ചവട മൂല്യവും തുല്യമായി കൊടുത്തിരിക്കുന്നു. എല്ലാ ചേരുവയുമുള്ള നല്ലൊരു കുടുംബ ചിത്രമാണ്. 90 -95 കാലഘട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.'- സുധീർ കരമന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |