മിറാക്കിൾ ഫ്രൂട്ട് ആരാധകർക്ക് പരിചയപ്പെടുത്തി ഗായിക അമൃത സുരേഷ്. പാലക്കാട്ടുള്ള ഫാമിലി ഫ്രണ്ടിന്റെ വീട്ടിൽ നിന്നുള്ള വീഡോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പമാണ് അമൃത ഇവിടെയെത്തിയത്.
'ഇത് ഭയങ്കര സ്‌പെഷലായിട്ടുള്ള ഫ്രൂട്ടാണ്. ഇതിന്റെ പേര് പെരിസ്‌കിയ എന്നാണ്. ഭയങ്കര പുളിയുള്ള ഫ്രൂട്ടാണ്. നാരങ്ങയുടെയൊക്കെ പോലെ നല്ല പുളി. അത്ഭുതം അടുത്ത ചെടിയിലാണ്. മാജിക് നടക്കാൻ പോകുന്നത് ഇവിടെയാണ്. ഈ ചെടിയിൽ ഉണ്ടാകുന്ന ഫ്രൂട്ടാണിത്. ഈ ഫ്രൂട്ട് കഴിക്കുക. നല്ല മധുരമാണ്.
ഇതിന്റെ പേര് മിറാക്കിൾ ഫ്രൂട്ടെന്നാണ്. ഈ ഫ്രൂട്ട് കഴിച്ച് കഴിഞ്ഞ ശേഷം തിരിച്ചുവന്ന് പെരിസ്‌കിയ കഴിക്കുകയാണെങ്കിൽ നല്ല മധുരമായിരിക്കും. പറഞ്ഞുവന്നത് എന്താണെന്ന് വച്ചാൽ മിറാക്കിൾ ഫ്രൂട്ട് കഴിച്ച ശേഷം നമ്മൾ പുളിയുള്ള എന്ത് കഴിച്ചാലും ഭയങ്കര മധുരമായിരിക്കും. മിറാക്കിൾ ഫ്രൂട്ട് കഴിച്ചിട്ട് ചെറുനാരങ്ങ കഴിച്ചാൽ കടും മധുരമായിരിക്കും. നിങ്ങൾ എപ്പോഴെങ്കിലും മിറാക്കിൾ ഫ്രൂട്ട് കണ്ടിരിക്കണം, കഴിച്ചിരിക്കണം.'- അമൃത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |