സഹോദരി അമൃത സുരേഷിനെതിരെ വ്യാജ വാർത്ത നൽകിയ ഒരു ഓൺലൈൻ മാദ്ധ്യമത്തിനെതിരെ ഗായിക അഭിരാമി സുരേഷ് ഇന്ന് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ആ ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിച്ചെന്ന് അറിയിച്ചിരിക്കുകയാണ് അഭിരാമി ഇപ്പോൾ.
ഇന്ന് രാവിലെ ആ ചാനലിന്റെ ലിങ്ക് തപ്പിയപ്പോൾ അത് കാണാൻ സാധിച്ചില്ലെന്നും എന്ത് പറ്റി എന്നറിയില്ലെന്നും അഭിരാമിയുടെ കുറിപ്പിൽ പറയുന്നു. വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂട് ഉണ്ടെങ്കിൽ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരുമെന്നും ഗായിക കുറിച്ചു. മകള്‍ പാപ്പുവിന്റെ കൺമുന്നിൽ വച്ച് അമൃത ബാലയോട് കയർത്തുവെന്ന് പറഞ്ഞുകൊണ്ടുള്ള വ്യാജ വാർത്തയോടായിരുന്നു അഭിരാമി പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരുപാടു വട്ടം ചിന്തിച്ചു ശരിയെന്നു തോന്നി സിനിമ ടാൽക്സ് മലയാളം എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാൻ പൊലീസിനോട് സംസാരിച്ചു,
ഇന്ന് രാവിലെ സിനിമ ടാൽക്സ് മലയാളം എന്ന ചാനലിന്റെ ലിങ്ക് തപ്പിയപ്പോൾ അത് കാണാൻ സാധിച്ചില്ല ..
എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല ..
പക്ഷെ, അത് കാണാൻ സാധിക്കുന്നില്ല ..
സന്തോഷം എന്നൊന്നും ഞാൻ പറയില്ല .. കാരണം എനിക്കറിയാം ഒരു ചാനൽ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷർ ആൻഡ് വർക്ക് ..
ബട്ട് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്ത് ആൻഡ് ഡീഫാമിങ് കൊണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാൻ എഫ്‌ഫോട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു ..
മറ്റുള്ളവരെ പഴിച്ചല്ല നമ്മൾ നന്നാവേണ്ടത് ..
എല്ലാരും imperfect ആണ് ! ഒരു സംശയമില്ലാത്ത അളവിൽ തന്നെ!
പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂട് ഉണ്ടെങ്കിൽ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരും ..
അതിനി ആര് തന്നെ ആണെങ്കിലും …
ആ ചാനൽ ഇല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ..
ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കോൺടെന്റ് - rather contents അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കിൽ, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും ..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |