തിരുവനന്തപുരം: ഇന്നലെ നടന്ന പ്ളസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യക്കടലാസിന് രണ്ട് നിറം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് വെള്ളയിൽ കറുപ്പും മഞ്ഞയിൽ കറുപ്പും നിറങ്ങളിലായുള്ള ചോദ്യപേപ്പറുകൾ ലഭിച്ചത്. ഒരു പരീക്ഷയ്ക്ക് രണ്ടു ചോദ്യക്കടലാസ് ലഭിച്ചത് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒരുപോലെ വലച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മറുപടി. പലതരം ചോദ്യക്കടലാസുകൾ വിതരണം ചെയ്യപ്പെട്ടത് പരീക്ഷാനടത്തിപ്പിലെ പിടിപ്പുകേടാണെന്ന് അദ്ധ്യാപകർ വിമർശിച്ചു.
പരീക്ഷയുടെ തുടക്കത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മെറൂൺ നിറമുള്ള ചോദ്യക്കടലാസ് നൽകിയത് രണ്ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ ചോദ്യക്കടലാസുകൾ പരസ്പരം മാറാതിരിക്കാനെന്നായിരുന്നു മന്ത്രി നൽകിയ വിശദീകരണം. ഇക്കുറി ഒരു പരീക്ഷയ്ക്കാണ് രണ്ടു നിറമുള്ള ചോദ്യക്കടലാസുകൾ. ഇതിന് കൃത്യമായ വിശദീകരണവുമില്ല.
പരീക്ഷാ നടത്തിപ്പിലെ പിഴവു വ്യക്തമാണ്. മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും മുൻപ്രസ്താവനകളും മുഖവിലയ്‌ക്കെടുക്കാനാവില്ല.പാണക്കാട് അബ്ദുൾജലീൽ, കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി
ഹയർ സെക്കൻഡറി പരീക്ഷ അട്ടിമറിക്കാനാണ് ശ്രമം. സമഗ്രമായ അന്വേഷണം വേണം.
എസ്.മനോജ് , എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |