ബിഗ് ബോസ് സീസൺ 5 പ്രേക്ഷകരിലേക്കെത്താൻ ഇനി നാല് ദിനം കൂടി. ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ലോഞ്ച് ഏപ്പിസോഡ്. ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികളായി എത്തുകയെന്ന് അണിയറപ്രവർത്തകർ ഞായറാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.
എന്നാൽ മത്സരാർത്ഥികളെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചില പ്രവചനങ്ങളും ഇതിനോടകം ഉണ്ടായി. അണിയറപ്രവർത്തകർ പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഒരു മത്സരാർത്ഥിയെക്കുറിച്ചുള്ള ചില സൂചനകൾ ഷോ അവതാരകനായ മോഹൻലാൽ വീഡിയോയിൽ പങ്കുവയ്‌ക്കുന്നുണ്ട്.
'ബിഗ് ബോസ് ഷോ തുടങ്ങാൻ ഇനി നാല് ദിവസങ്ങൾ ബാക്കി. പ്രതിസന്ധികളെ അതിജീവിച്ച്, ജീവിതത്തിൽ വിജയിച്ച ഒരു സ്‌ട്രോംഗ് ലേഡി കൂടിയുണ്ട് ഇപ്രാവശ്യം ബിഗ്‌ബോസിൽ. എല്ലാവരോടും പറഞ്ഞോ.'- എന്നാണ് മോഹൻലാൽ പ്രമോ വീഡിയോയിൽ പറയുന്നത്. എന്നാൽ ആരാണ് ആ സ്ട്രോംഗ് ലേഡി എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |