
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഭ,ഭ.ബയുടെ ട്രെയിലർ പുറത്ത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 18ന് തിയേറ്ററുകളിലെത്തും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഗംഭീര വേഷത്തിൽ മോഹൻലാലും അതിഥി താരമായി ചിത്രത്തിൽ എത്തുന്നുണ്ട്. സഹ നിർമ്മാണം ബൈജു ഗോപാലൻ, വി.സി. പ്രവീൺ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
ദിലീപ് - മോഹൻലാൽ ടീം ഒരുമിക്കുന്നത് പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ സാമ്പിളാണ് ട്രെയിലറിൽ നിറയുന്നത്. വേൾഡ് ഓഫ് മാഡ്നെസ് എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ഭ.ഭ.ബ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിംകുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്സ്‌ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം), ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലക്ഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായാണ് ചിത്രീകരിച്ചത്.അഡീഷണൽ തിരക്കഥയും സംഭാഷണവും: ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം: അർമോ, സംഗീതം: ഷാൻ റഹ്മാൻ, പശ്ചാത്തലസംഗീതം: ഗോപി സുന്ദർ, എഡിറ്റിങ്: രഞ്ജൻ എബ്രഹാം,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |