ഗായികയും പങ്കാളിയുമായ അമൃത സുരേഷിനൊപ്പമുള്ള പ്രണയനിമിഷങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. പരസ്‌പരം ചുംബിക്കുന്നതിന്റെ ചിത്രങ്ങളാണ് ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'വിട്ടുപോയ പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷമാണ് തങ്ങൾ പ്രണയത്തിലാണെന്ന് അമൃതയും ഗോപി സുന്ദറും വെളിപ്പെടുത്തിയത്. അതിനുശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തിരുന്നു.
ലോകത്തിലെ ഏറ്റവും നല്ല ഭർത്താവെന്നായിരുന്നു ഗോപി സുന്ദറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് അമൃത സുരേഷ് കുറിച്ചിരുന്നു. നടൻ ബാല ആയിരുന്നു അമൃത സുരേഷിന്റെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |