കട്ടി കൂടിയ പുരികം മിക്ക പെൺകുട്ടികളുടെയും സ്വപ്നമാണ്. ഷെയ്പ്പ് ചെയ്യാൻ പോകുമ്പോൾ പുരികം കട്ടിയുള്ളതുപോലെ തോന്നിക്കണമെന്ന് ബ്യൂട്ടീഷ്യനോട് പറയാറുമുണ്ട്. എന്നാൽ പുരികം കട്ടിയാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. വരയ്ക്കാതെ തന്നെ പുരികം കട്ടിയുള്ളതാക്കി മാറ്റാം. അതിന് ഇനി പറയാൻ പോകുന്ന കാര്യം ദിവസേന ചെയ്താൽ മതി. ഒരൊറ്റ ഉപയോഗത്തിൽ തന്നെ പുരികം നല്ല കട്ടിയോടെ വളരുന്നത് നിങ്ങൾക്ക് കാണാം.
ആവശ്യമായ സാധനങ്ങൾ
ഉലുവ - 2 സ്പൂൺ
ഫ്ലാക്സീഡ് - 2 സ്പൂൺ
മുട്ടയുടെ വെള്ള
തയ്യാറാക്കുന്ന വിധം
ഉലുവയും ഫ്ലാക്സീഡും നന്നായി വറുത്തെടുക്കുക. ശേഷം ചെറിയ ചൂടോടെ തന്നെ പൊടിച്ചെടുക്കണം. ഇത് ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല.
ഉപയോഗിക്കേണ്ട വിധം
പുരികത്തിൽ പുരട്ടാൻ ആവശ്യമായ അളവിൽ നേരത്തേ തയ്യാറാക്കിയ പൊടി എടുക്കുക. അതിലേയ്ക്ക് മുട്ടയുടെ വെള്ള ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം പുരികത്തിൽ പുരട്ടാവുന്നതാണ്. 20 മിനിട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |