തിരുവനന്തപുരം; ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കു വെടിവച്ചു പിടിക്കുന്ന ദൗത്യം 29 വരെ നിറുത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉന്നത തല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 ന് മണിയ്ക്ക് കോട്ടയം വനം സി.സി.എഫ് ഓഫീസിലാണ് യോഗം. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാൽ കോളനി പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൂടുതൽ സേനയെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ആശങ്ക കോടതിയെ ധരിപ്പിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് യോഗത്തിൽ തീരുമാനം കൈക്കൊള്ളും. പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |