തിരുവനന്തപുരം: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിക്കുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കൂലി 22 രൂപ വർദ്ധിപ്പിച്ചത് ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസമാവും. 333 രൂപയായി കൂലി ഉയർത്തിയത് മോദി സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് സംസ്ഥാനത്ത് സി.പി.എമ്മും കോൺഗ്രസും നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ നടപടി. സംസ്ഥാന സർക്കാർ കേന്ദ്രത്തെ മാതൃകയാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |