ബേൺ : സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ കടന്നു. ക്വാർട്ടറിൽ ഡാനിഷ് ജോഡി ജെപ്പെ ബേ - ലാസ്സെ മോൾഹെഡെ സഖ്യത്തെ മൂന്ന് ഗെയിംനീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് സാത്വിക് -ചിരാഗ് സഖ്യം സെമിയിൽ കടന്നത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് പിന്നിൽ നിന്ന് പൊരുതിക്കയറി അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി സാത്വിക്കുംചിരാഗും സെമി ഉറപ്പിച്ചത്. 84 മിനിട്ട് നീണ്ട പോരാട്ടത്തിൽ 15-21, 21-11, 21-14നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം. നിലവിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് സാത്വിക് -ചിരാഗ് സഖ്യം. സെമിയിൽ മലേഷ്യയുടെ ഓംഗ് യൂ സിൻ-തിയോ ഈ യി സഖ്യമാണ് ഇന്ത്യൻ ടീമിന്റെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |