SignIn
Kerala Kaumudi Online
Friday, 18 September 2026 6.29 PM IST

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം, അടിസ്ഥാന ആരോഗ്യ  സൂചകങ്ങളൊന്നും  അനുകൂല  നിലയിലല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

innocent

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും ഇന്ന് രാവിലെ 9.45ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ബുള്ലറ്റിൻ പറയുന്നുണ്ട്. ഹൃദയം,​ ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ എറ്റെടുക്കുന്ന രീതിയാണിത്.

hospital

അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോ.വി പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസെന്റിനെ ചികിത്സിക്കുന്നത്.മന്ത്രി പി രാജീവ്, സത്യൻ അന്തിക്കാട്, ബി ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, വി എം സുധീരൻ എന്നിവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INNOCENT, CRITICAL-, MEDICAL BULLETIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA