ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനാൽ ഡൽഹി തുഗ്ളക് ലെയ്‌നിലെ 12-ാം നമ്പർ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. ഏപ്രിൽ 22നുള്ളിൽ ഒഴിയണമെന്നാണ് നോട്ടീസ്.
എസ്.പി.ജി സുരക്ഷ പിൻവലിച്ചതിനാലും ഔദ്യോഗിക നേതൃപദവികൾ ഇല്ലാത്തതിനാലും രാഹുലിന് എം.പിയെന്ന നിലയിൽ മാത്രമാണ് വസതിക്ക് അർഹതയുണ്ടായിരുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലോധി എസ്‌റ്റേറ്റിൽ അനുവദിച്ച സർക്കാർ ബംഗ്ളാവ് 2020 ജൂലായിൽ എസ്.പി.ജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ഒഴിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |