SignIn
Kerala Kaumudi Online
Tuesday, 30 May 2023 10.16 AM IST

പിണറായിക്കെതിരായ അധിക്ഷേപങ്ങളെ അപലപിച്ച് പി.ബി

p

ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിൽ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ സി.പി.എം പോളിറ്റ്ബ്യൂറോ അപലപിച്ചു. എൽ.ഡി.എഫ് സർക്കാരിനെ ലക്ഷ്യം വച്ച് ബി.ജെ.പിക്കൊപ്പം ചേർന്ന് കോൺഗ്രസും യു.ഡി.എഫും നടത്തുന്ന നീക്കങ്ങൾക്ക് ജനങ്ങൾ അർഹിക്കുന്ന മറുപടി നൽകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു..

അപകീർത്തി കേസുകൾ പ്രതിപക്ഷത്തെ ആക്രമിക്കാൻ ബി.ജെ.പി ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കുന്നതിന്റെ മറ്റൊരു രീതിയാണിത്. രാഹുലിനെ അയോഗ്യനാക്കിയതിലൂടെ ബി.ജെ.പിയുടെ അസഹിഷ്ണുതയും ഏകാധിപത്യ രീതിയുമാണ് പുറത്ത് വന്നത്. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം, ബി.ജെ.പി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയാണ്. ഉപരാഷ്ട്രപതി, കേന്ദ്ര നിയമമന്ത്രി തുടങ്ങിയവരടക്കം ഈ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നു..

ദേശീയ തലത്തിൽ

വിശാല സഖ്യമില്ല

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസൃതമായായിരിക്കും തിരഞ്ഞെടുപ്പ് സഖ്യങ്ങളെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തിൽ എൽ.ഡി എഫ് - യു.ഡി.എഫ് മത്സരമാണ്. രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കോടതി നടപടികൾ എങ്ങനെയെന്ന് നോക്കിയ ശേഷം വയനാട് ഉപതിരഞ്ഞടുപ്പിനെക്കുറിച്ച് സംസാരിക്കാം. അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം വൈകുന്നത് സർക്കാരിന് എന്തോ മറയ്ക്കാനുള്ളത് കൊണ്ടാണ്.

ആന്ധ്രാ പ്രദേശിൽ ഉൾപാർട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ പി.ബി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ബി.വി രാഘവലു പൊളിറ്റ്ബ്യൂറോ അംഗമായി തുടരും.

ധ്രുവീകരണം ലക്ഷ്യമിട്ട് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കെതിരായ നീക്കം രാജ്യത്ത് തുടരുകയാണ്. കർണ്ണാടകയിൽ മുസ്ലിം വിഭാഗങ്ങൾക്കുള്ള സംവരണം ബി.ജെ.പി സർക്കാർ ഒഴിവാക്കിയത് ഉദാഹരണമാണ്. ത്രിപുരയിൽ കോൺഗ്രസ് - സി.പി.എം സഹകരണം ഗുണകരമായിരുന്നുവെന്ന് പി.ബി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

കോ​ൺ​ഗ്ര​സ് ​നി​ല​പാ​ട്
ഏ​ക​പ​ക്ഷീ​യം​:​ ​എം.​വി.​ ​ഗോ​വി​ന്ദൻ

ആ​ല​പ്പു​ഴ​:​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​എ​ല്ലാ​ ​ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ ​ന​ട​പ​ടി​ക​ളെ​യും​ ​കോ​ൺ​ഗ്ര​സ് ​എ​തി​ർ​ക്കു​ന്നി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​വ​നി​താ​ ​പ്ര​സാ​ധ​ക​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​സ​മ​ത​യു​ടെ​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങ് ​ആ​ല​പ്പു​ഴ​ ​വ​ലി​യ​ ​ചു​ടു​കാ​ട്ടി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​അ​യോ​ഗ്യ​നാ​ക്കി​യ​ത് ​മാ​ത്ര​മാ​ണ് ​കോ​ൺ​ഗ്ര​സ് ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​ല​ക്ഷ​ദ്വീ​പി​ലെ​ ​അ​യോ​ഗ്യ​ത​ ​അ​വ​ർ​ ​അം​ഗീ​ക​രി​ക്കു​ന്നി​ല്ല.​ ​ഏ​ത് ​പാ​ർ​ട്ടി,​ ​ഏ​ത് ​നേ​താ​വ് ​എ​ന്ന് ​നോ​ക്കി​യ​ല്ല​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​വ​യ​നാ​ട് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​ന്നാ​ൽ​ ​കോ​ൺ​ഗ്ര​സി​നെ​ ​എ​തി​ർ​ക്കു​ന്ന​ ​നി​ല​പാ​ടാ​യി​രി​ക്കും​ ​സ്വീ​ക​രി​ക്കു​ക​യെ​ന്നും​ ​ത​ങ്ങ​ളു​ടെ​ ​മു​ഖ്യ​ശ​ത്രു​ ​ബി.​ജെ.​പി​യാ​ണെ​ന്നും​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM PB
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.