
കോഴിക്കോട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പിവി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന് സൂചന. അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ളെക്സ് ബോർഡുകൾ ബേപ്പൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേക്ഷപ്പെട്ടു. പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ തനിക്ക് ബേപ്പൂരിൽ മത്സരിക്കണമെന്ന താൽപര്യം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവർ പ്രഖ്യാപിച്ചിരുന്നു.
ബേപ്പൂർ അന്താരാഷ്ട്ര മേളയോട് അനുബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഞായറാഴ്ച ബേപ്പൂരിൽ തങ്ങിയിരുന്നു. ഈ സമയത്താണ് ബോർഡുകൾ സ്ഥാപിച്ചത്. ബേപ്പൂരിൽ അൻവർ മത്സരിക്കുന്നതിനെക്കുറിച്ച് യുഡിഎഫിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നതായും സീറ്റ് അൻവറിന് ലഭിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിപുലീകരണത്തിൽ പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് മെമ്പറായാണ് മുന്നണിയിലേക്ക് എടുത്തത്. എന്നാൽ നിലമ്പൂരിൽ ചില്ലറ സ്വാധീനമുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ അൻവറിന് സാധിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |