മുഹമ്മ: ബസിനെ മറികടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ഇന്നോവ തട്ടി ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് ഉമ്മാശ്ശേരിൽ ജിഷ്ണു (23) ആണ് മരിച്ചത്. എറണാകുളത്തെ ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യയിൽ ട്രെയിനിയായിരുന്ന ജിഷ്ണു ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ജോലി സ്ഥലത്തു നിന്ന് പുറത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകവേയായിരുന്നു അപകടം.എറണാകുളം പനങ്ങാട് കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മണ്ണഞ്ചേരിയിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.കൊച്ചിൻ കോർപ്പറേഷനിലെ ക്ലർക്ക് ഷാജിമോനാണ് അച്ഛൻ. അമ്മ :എറണാകുളം ആർ.ടി ഓഫീസ് ജീവനക്കാരി ബിന്ദു.സഹോദരി :ലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |