
പയ്യോളി: സി.പി.ഐ (എം.എൽ)ന്റെ ആദ്യകാല സംഘാടകനും അടിയന്തരാവസ്ഥാ കാലഘട്ടത്തിൽ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുകയും വയനാട്, കോഴിക്കോട് ജില്ലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുകയും ചെയ്ത അയനിക്കാട് പോസ്റ്റോഫീസിന് സമീപം പൊറാട്ട് കണ്ടി പി കെ ദാമോദരൻ (78) നിര്യാതനായി. കീഴൂർ യു പി സ്കൂൾ റിട്ട. അദ്ധ്യാപകനായിരുന്നു. പരേതരായ രാമൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ ഭീകരമായ പീഡനത്തിരയായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പ്രധാന സംഘാടകരിലൊരാളും, കേസിൽ പ്രതിയുമായി രണ്ട് വർഷത്തിലധികം ജയിൽവാസമനുഷ്ഠിച്ചു. നക്സലൈറ്റ് പ്രസിദ്ധീകരണമായ 'യെനാൻ' മാസികയുടെ പ്രധാന സംഘാടകനും, നക്സലൈറ്റുകളുടെ നേതൃത്വത്തിൽ നടന്ന വിപ്ലവ സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടക്കക്കാരനുമായിരുന്നു. സഹോദരങ്ങൾ: പി കെ കമലാക്ഷി (കക്കോടി), പരേതരായ രാഘവൻ നായർ (റിട്ട. വനം വകുപ്പ് ), പി കെ ബാലകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ, ബി.ഇ.എം.യു.പി സ്കൂൾ, പുതിയങ്ങാടി), പി.കെ വേണു (റിട്ട. ട്രൈബൽ ഡിപ്പാർട്ട്മെന്റ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |