
സമൂഹമാദ്ധ്യമങ്ങളിലൂടെ ഓരോ ദിവസവും നാം കൗതുകകരമായ നിരവധി വീഡിയോകൾ കാണാറുണ്ട്. ഇവയിൽ പലതും കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം ചെയ്യുന്നവയാണ്. എന്നാൽ മറ്റ് ചില വീഡിയോകൾ നമുക്ക് പുത്തൻ അറിവുകളും അനുഭവങ്ങളും പകർന്ന് നൽകുന്നവയുമാണ്. ഇപ്പോഴിതാ അഭിനന്ദനം അർഹിക്കുന്ന തരത്തിലുള്ള ഒരു കണ്ടുപിടിത്തത്തിന്റെ വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ ട്വിറ്രറിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യം കണ്ടെത്തിയത് ചെറിയ ബുദ്ധി ഉപയോഗിച്ചല്ല എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
വളരെ വ്യത്യസ്തമായ രീതിയിൽ ഐസ്ക്രീം ഉണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്. സീലിംഗ് ഫാൻ ഉപയോഗിച്ചാണ് ഇവർ ഐസ്ക്രീം തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ഐസ്ക്രീമിന് വേണ്ടിയുള്ള കൂട്ട് അടുപ്പിൽ വച്ച് വലിയ പാത്രത്തിൽ തയ്യാറാക്കുകയാണ്. ശേഷം ഇത് സിലിണ്ടർ ആകൃതിയിലുള്ള പാത്രത്തിലേയ്ക്ക് ഒഴിച്ച് അടച്ച് വയ്ക്കുന്നു. ഇതിനെ ഐസ് കട്ടകൾ നിറച്ച മറ്റൊരു വലിയ പാത്രത്തിലേയ്ക്ക് ഇറക്കി വയ്ക്കുകയാണ്. ഇനി ഐസ്ക്രീം കൂട്ട് നിറച്ച പാത്രത്തിന്‍റെ പിടിയില്‍ കയര്‍ കെട്ടി സീലിംഗ് ഫാനുമായി ബന്ധിപ്പിച്ച്, ഫാൻ ഓണ്‍ ചെയ്യുന്നു. ഇതോടെ ഫാൻ കറങ്ങുന്നതിനനുസരിച്ച് ഐസ്ക്രീം കൂട്ട് വച്ച പാത്രവും കറങ്ങുകയാണ്.
വേഗതയില്‍ കറങ്ങി കുറച്ച് സമയം കഴിയുമ്പോഴേക്ക് ഇത് ഐസ്ക്രീമിന്‍റെ പാകത്തിലേക്ക് എത്തുന്നു. ഏറ്റവുമൊടുവില്‍ 'നാച്വറല്‍' ആയി തയ്യാറാക്കിയ ഐസ്ക്രീം ഒരു ബൗളില്‍ വിളമ്പുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഫ്രീസറില്‍ വച്ച ഐസ്ക്രീം പോലെ അത്ര പരുവപ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും മോശമല്ലാത്ത രീതിയില്‍ ഇത് കിട്ടിയിട്ടുണ്ട്. നിരവധി പേര്‍ ഈ ആശയത്തിന് കയ്യടിക്കുന്നുണ്ട്. ഏത് പരിമിതിയിലും നിന്നുകൊണ്ട് ബുദ്ധിയുപയോഗിച്ച് മുന്നേറാം എന്നതിന് തെളിവാണ് ഈ കാഴ്ചയെന്ന് പലരും വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
Where there’s a will, there’s a way.
— anand mahindra (@anandmahindra) March 29, 2023
Hand-made & Fan-made ice cream. Only in India… pic.twitter.com/NhZd3Fu2NX
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |