തിരുവനന്തപുരം: മാർച്ച് അവസാനത്തിന്റെ തിരക്കും സെർവറിന്റെ മെല്ലെപ്പോക്കും കാരണം സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇന്നലെയും വൻതിരക്ക് അനുഭവപ്പെട്ടു. മാർച്ച് ഒന്നു മുതൽ 29 വരെ 808.22 കോടി രൂപയാണ് ലഭിച്ചത്. 1,24,110 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. നടപ്പുസാമ്പത്തിക വർഷത്തെ രജിസ്ട്രേഷൻ വകുപ്പിന്റെ ആകെ വരുമാനം 5500 കോടി കവിഞ്ഞു. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിലാണ് സെർവർ ശരിയായി പ്രവർത്തിച്ചത്. രജിസ്ട്രേഷനും മറ്റ് സേവനങ്ങൾക്കും ഒരേ സമയം ഉപയോഗിക്കുന്നതിനാൽ ബാക്കി സമയങ്ങളിൽ സെർവർ മന്ദഗതിയിലായിരുന്നു. 35ന് മേൽ ടോക്കണുകളാണ് മിക്ക സബ് രജിസ്ട്രാർ ഓഫീസുകളിലും ഉണ്ടായിരുന്നത്. ഇന്നും ഇതേ അവസ്ഥ തുടരാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |