നടൻ ഷൈൻ ടോം ചാക്കോയുടെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പെരുമാറ്റത്തിൽ മാറ്റം വരാനുണ്ടായ കാരണത്തെക്കുറിച്ച് നടൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച ചില കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
കൊറോണ വൈറസാണ് തന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാൻ കാരണമെന്നാണ് ഷൈൻ ടോമിന്റെ അവകാശവാദം. 'കൊറോണ വന്നതിന് ശേഷമാണ് എല്ലാം പ്രശ്നമായത്. ഇതെല്ലാം വൈറസിന്റെ ഓരോ ആക്ടിവിറ്റികളായാണ് എനിക്ക് തോന്നുന്നത്. ചുറ്റുമുള്ള അന്തരീക്ഷത്തിൽ ഈ വായു ഉണ്ട്. ഇത് വായു മാർഗവും ഭക്ഷണത്തിലൂടെയുമല്ലേ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. വൈറസ് ശരീരത്തിന്റെ ഉള്ളിൽ എത്തുമ്പോൾ ക്യാരക്ടറിലും മാറ്റം വരും.'- എന്നാണ് ഷൈൻ പറയുന്നത്.
ഷൈൻ വിമാനത്തിന്റെ കോക്‌പിറ്റിൽ കയറിയത് നേരത്തെ വിവാദമായിരുന്നു. അവർ വിമാനം പൊന്തിക്കുന്നുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ടാണ് കോക്‌പിറ്റിൽ കയറിയതെന്നുമായിരുന്നു നടൻ നൽകിയ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |