ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇന്നലെ ചേർന്ന ആരോഗ്യ മന്ത്രിമാരുടെയും ഉന്നതഉദ്യോഗസ്ഥരുടെയും യോഗത്തിൽ അദ്ദേഹം സ്ഥിതിഗതികൾ അവലോകനം ചെയ്‌തു.
8, 9 തീയതികളിൽ ജില്ലാ ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാനും ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക്ക് ഡ്രില്ലുകൾ നടത്താനും നിർദ്ദേശിച്ചു.
ഹോട്ട്സ്‌പോട്ടുകൾ രൂപപ്പെട്ടാൽ ജാഗ്രത പുലർത്താനും പരിശോധന, ജനിതക ശ്രേണീകരണം എന്നിവ വർദ്ധിപ്പിക്കാനും ആവശ്യപ്പെട്ടു. ഒമിക്രോണും ഉപവകഭേദങ്ങളുമാണ് നിലവിലെ വ്യാപനത്തിന് കാരണം. എന്നാൽ ആശുപത്രി ചികിത്സ ആവശ്യമായ കേസുകൾ കുറവാണ്. മരണനിരക്കും കൂടുന്നില്ല. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ചില ജില്ലകളിൽ ടി.പി.ആർ 10 ശതമാനത്തിലധികമാണ്. കേരളത്തിൽ അഞ്ച് ജില്ലകളിൽ ടി.പി.ആർ അഞ്ച് ശതമാനത്തിൽ കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |